‘ഫേസ്ബുക്ക് ലൈവ് ഉമ്മൻചാണ്ടിയെ അവഹേളിക്കാനായിരുന്നില്ല; വിനായകൻ

0
74

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ലെന്നും പ്രകോപനം കൊണ്ടാണെന്നും മൊഴി നൽകി.

തന്റെ വീട് ആക്രമിച്ചെന്ന പരാതി പിൻവലിക്കുകയാണെന്നും വിനായകൻ പൊലീസിനെ അറിയിച്ചു. തന്നിക്കെതിരെ കേസെടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. വിനായകന്റെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നൽകിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കിടെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ വിനായകൻ ഫേസ്ബുക്ക് ലൈവിൽ വീഡിയോ ചെയ്തത്. പിന്നാലെ നിരവധി കോൺഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പരാതിയുമായി എത്തി. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here