കേരള കോൺഗ്രസ്‌ നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട്‌.

0
106

കണ്ണൂർ: ക്രിപ്റ്റോ കറൻസി ഇടപാട് തട്ടിപ്പിനെ തുടർന്ന് കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം അഖിൽ, സേവ്യർ, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവർക്കെതിരെയാണ് നടപടി. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രെഡിങ് ഇടപാടിലാണ് നടപടി. സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് പാർട്ടി നടപടിയെടുത്തത്. കേരള കോൺഗ്രസ്‌ നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തി എന്ന് പാർട്ടി കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here