കൊച്ചി: പ്രശസ്ത ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈറ്റ് കൊച്ച് ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്മയിലെ വ്‌ളോഗറായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുണ്ട് രാഹുലിന്. കൊച്ചിയിലെ രുചികളും, ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മാണ് ഈറ്റ് കൊച്ചി ഈറ്റ്.
വെള്ളിയാഴ്ച്ച രാവിലെയും പുതിയൊരു വീഡിയോ രാഹുല്‍ പങ്കുവെച്ചിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു ഈ വീഡിയോ. ഒരുപാട് പ്രത്യേകതകളും ഈറ്റ് കൊച്ചി ഈറ്റിനുണ്ട്. ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന രാജ്യത്തെ ആദ്യ ഫുഡ് കമ്മ്യൂണിറ്റിയാണ് ഇവര്‍. 50000 ഡോളറായിരുന്നു ഫേസ്ബുക്ക് അനുവദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ നാല് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ അവസാനമായി ഫുഡ് വ്‌ളോഗ് വീഡിയോ ചെയ്തതത്. ഭാര്യയും രണ്ട് വയസ്സുള്ള മകനും രാഹുലിനുണ്ട്. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന കമ്മ്യൂണിറ്റി ആരംഭിക്കുന്നത്. അതേസമയം രാഹുലിന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.