വടക്കന്‍ ഫിലിപ്പീൻസിലെ മിന്‍ഡോറോ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് ജിഎഫ്ഇസെഡ് അറിയിച്ചു.
അതേസമയം തലസ്ഥാനമായ മനിലയിലും സമീപ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായും നാശനഷ്ടങ്ങളും തുടര്‍ചലനങ്ങളും പ്രതീക്ഷിക്കുന്നതായും ഫിലിപ്പൈന്‍ സീസ്‌മോളജി ഏജന്‍സിയും അറിയിച്ചു.