പാട്ടീദാർ നേതാവായ ഹർഷദ് റിബാദിയ ആണ് ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബി ജെ പി ജനറൽ സെക്രട്ടറി പ്രദിപ് സിൻഹ് വഗേല റിബാദിയയെ സ്വാഗതം ചെയ്തു.റിബാദിയയ്ക്കൊപ്പം ജുനഗഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെഹ്‌സാന താലൂക്ക് പ്രസിഡന്റ്, കിസാൻ മോർച്ച നേതാക്കൾ തുടങ്ങി നിരവധി പ്രാദേശിക കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേർന്നു.
കഴിഞ്ഞ ദിവസം റിബാദിയ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേന്ദ്രസർക്കാരിന്റേയും മോദിയുടേയും കർഷക അനുകൂല നിലപാടിൽ ആകൃഷ്ണനായാണ് താൻ ബി ജെ പിയിൽ ചേർന്നതെന്ന് റിബാദിയ പ്രതികരിച്ചു. സൗരാഷ്ട്ര മേഖലയിലുള്ള ജുനഗഡ് ജില്ലയിലെ വിസവദാർ സീറ്റിൽ നിന്നുള്ള എം എൽ എയായിരുന്നു റിബാദിയ. ബി ജെ പിയിൽ ചേർന്ന പിന്നാലെ അദ്ദേഹം കോൺഗ്രസിനെതിരെ രൂക്ഷവിമർശനവും ഉയർത്തി.