വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ ബസിനെതിരെ കര്‍ശന നടപടി

0
48

കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ ബസിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആര്‍ ടി ഒയും പൊലീസും. തലേശരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ നിര്‍ത്തിയ സിഗ്മ ബസിനെതിരെയാണ് നടപടി. സംഭവത്തെ തുടര്‍ന്ന് തലശേരി ആര്‍ ടി ഒ ബസിന് പതിനായിരം രൂപ പിഴയിട്ടു. ആര്‍ ടി ഒ പിഴയിട്ടതിന് പിന്നാലെ തലശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സിഗ്മ എന്ന പ്രൈവറ്റ് ബസിനെതിരെയാണ് നടപടി.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ്, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശേരി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴയായിരുന്നിട്ടും, മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം ബസ് പുറപ്പെടാന്‍ നോക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചത്.

ബസിന്റെ ഡോറിന് സമീപം, ജീവനക്കാരുടെ അനുമതിക്കായി മഴ നനഞ്ഞുകൊണ്ട് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ ടി ഒയും പൊലീസും നടപടിയുമായി രംഗത്തെത്തിയത്. കൃഷ്ണകുമാര്‍ എന്നയാളാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here