കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോളേജുകള്‍ തുറക്കുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളേജുകളില്‍ ഹാജരായി ക്ലാസുകളില്‍ പങ്കെടുക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തില്‍ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകള്‍ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.