തമിഴ് നാട്ടിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു.

0
87

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ സ്വകാര്യ പടക്ക പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപോര്‍ട്ട്.അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപോര്‍ട്ടുണ്ട്. പ്രദേശത്ത് വിരുദുനഗറില്‍ നിന്നും ശ്രീവില്ലിപുത്തൂരില്‍ നിന്നുമുള്ള ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

ദീപാവലി ഉത്സവത്തിന് മുന്നോടിയായി പടക്ക നിര്‍മാണശാലയില്‍ സുരക്ഷാ നടപടികള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here