കെ.എം ഷാജി എം എൽ എ യുടെ വീടു നിർമാണം അനധികൃതം : പൊളിച്ചു മാറ്റാൻ നഗരസഭയുടെ നോട്ടീസ്

0
102

കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്സമെന്റ് നടപടി ഏറ്റു. കെ എം ഷാജി എംഎല്‍എയുടെ വീട് അനധിക്യതമാണന്നും ഉടന്‍ പൊളിച്ച്‌ മാറ്റണമെന്നും കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. വീടിന്റെ പ്ലാനിലെ അനുമതി നല്‍കിയതിനെകാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍.

 

3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മികാനാണ് കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നല്‍കിയത്.എന്നാല്‍ 5260 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരികുന്നത്. തുടര്‍ന്ന് ആഡംബര നികുതി ചുമത്തിയാണ് കോര്‍പറേഷന്‍ വീട് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയത്. കേരളാ മുന്‍സിപാലിറ്റി ആക്‌ട് 406 (1) വകുപ്പ് അനുസരിച്ചാണ് വീട് കോര്‍പറേഷന്‍ പൊളിച്ചുമാറ്റാനുള്ള താല്‍ക്കാലിക ഉത്തരവ് പുറപെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here