വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ ഐക്യരാഷ്ട്രസഭയിലും (യുഎന്‍) ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. ജനീവയില്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്ന ഇന്ദ്രമണി പാണ്ഡെയുടെ പിന്‍ഗാമിയാവും ബാഗ്ചി.
നേരത്തെ ക്രൊയേഷ്യയിലെ അംബാസഡറായും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1995 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ ബാഗ്ചി, 2020 മാര്‍ച്ചിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) വക്താവായി ചുമതലയേറ്റത്.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം, കൊവിഡ്,ന്യൂഡല്‍ഹിയുടെ ജി20 പ്രസിഡന്‍സി ഉള്‍പ്പെടെയുള്ള നിരവധി നിര്‍ണായക പ്രശ്‌നങ്ങളും സംഭവവികാസങ്ങളും അദ്ദേഹം സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്.