ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ 2024ലെ പാരിസ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി. പാരിസ് ഒളിമ്ബിക്സില്‍ സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്പോര്‍ട്സ് ക്ലൈംബിങ് എന്നിവയ്ക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അംഗീകാരം നല്‍കിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.
2024 പാരീസ് ഒളിമ്ബിക്സിനെ കൊവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീര്‍ണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും
തോമസ് ബാച്ച് പറഞ്ഞു.
ആതിഥേയ മേഖലയിലെ ജനപ്രിയ ഇനങ്ങളെ തെരഞ്ഞെടുക്കാന്‍ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് നീക്കം.അതേസമയം, 2024ലെ പാരീസ് ഗെയിംസിനുള്ള മൊത്തം അത്‌ലറ്റുകളുടെ എണ്ണം 10,500 ആയി ഐ.ഒ.സി. പരിമിതപ്പെടുത്തി.