ആന്ധ്രപ്രദേശിലെ ദൂരൂഹ രോഗം : കാരണം കൊതുകു നശീകരണി എന്ന് നിഗമനം.

0
76

ആന്ധ്രാപ്രദേശിലെ ദുരൂഹ രോഗത്തിനു കാരണം കൊതുകുനാശിനി എന്ന് പ്രാഥമിക നിഗമനം. ബിജെപി എംപി ജിവിഎല്‍ നരസിംഹറാവു വിവരം തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. കൊതുകുനാശിയാവാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

 

300ലധികം കുട്ടികളെയുള്‍പ്പെടെ 450ഓളം ആളുകള്‍ക്കാണ് ആന്ധ്രയില്‍ ദുരൂഹരോഗം പിടികൂടിയത്. 45കാരനായ ഒരാള്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറില്‍ ഒരാള്‍ക്ക് പോലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു.രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങള്‍ വന്നാല്‍ കുറച്ചു കൂടി വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞിരുന്നു.

 

അതേസമയം, ഇത്തരത്തില്‍ അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here