കൊച്ചി: വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് ഒരു മാസമായിട്ടും വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. പോലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല കോടതിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി പറഞ്ഞു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. എന്നാല്‍ കോടതിക്ക് മുന്നില്‍ അദ്ദേഹം സാധാരണക്കാരന്‍ മാത്രമാണ്.
വിജയ് ബാബുവിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷമേ പാടുള്ളൂ എന്ന് കോടതി നിര്‍ദേശം നല്‍കി. വിജയ് ബാബുവും പോലീസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ട്. വിജയ് ബാബു സ്ഥലത്തില്ലാത്തത് കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നത്. അദ്ദേഹം നിയമത്തിന് വിധേയമാകാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇടപെടലില്‍ സംശയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ് ബാബുവുമായി ഒത്തുകളിക്കുന്നുവെന്നും സംശയമുണ്ടെന്ന് കോടതി പറഞ്ഞു.