തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിൽ നിന്നും വിവരശേഷഖരണം നടത്തി എൻഐഎ സംഘം . ആത്മഹത്യാശ്രമത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് ജയ്ഘോഷ്. ജയഘോഷിന്റെ സുഹൃത്തും വിമാനത്താവളത്തിലെ ലെയ്സൺ ഓഫീസറുമായ നാഗരാജുവിനെ സംബന്ധിച്ചുള്ള വിവരങ്ങളും എൻഎഐ സംഘം അന്വേഷിച്ചറിഞ്ഞു.
ആശുപത്രി വിട്ടശേഷം ജയഘോഷിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ദേശിയ അന്വേക്ഷണ ഏജൻസി അറിയിച്ചു.