എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറുകാരിയായി പർവ്വതാരോഹകയായ ഷെയ്ഖ അസ്മ ബിൻത് താനി അൽ താനി.

0
255

ദോഹ; എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറുകാരിയായി പർവ്വതാരോഹകയായ ഷെയ്ഖ അസ്മ ബിൻത് താനി അൽ താനി. മെയ് 27 നായിരുന്നു അസ്മയും സംഘവും എവറസ്റ്റിന് മുകളിൽ എത്തി ഖത്തറിന്റെ ദേശീയ പതാക ഉയർത്തിയത്. ഖത്തറിന്റെ പതാകയുമേന്തി നിൽക്കുന്ന ചിത്രം അസ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എവറസ്റ്റ് – കുറേ നാളുകളായി ഞാൻ കാണുന്ന സ്വപ്നം, അസ്ന പോസ്റ്റിൽ കുറിച്ചു.

സാഹസികൾ ശീലമാക്കിയ ശൈഖ അസ്മ മെയ് ആദ്യം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കീഴടക്കിയിരുന്നു. 8586 മീറ്റർ ഉയരുമുള്ളതാണ് കാഞ്ചൻജംഗ.കാഞ്ചൻജംഗ കീഴടക്കുന്ന ആദ്യ അറബ് വനിതയെന്ന നേട്ടവും ഇതിലൂടെ അസ്മ സ്വന്തമാക്കിയിരുന്നു.

ഏഴ് വലിയ കൊടുമുടികളും (മൗണ്ട് എവറസ്റ്റ്, അക്കോൺകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസൺ മാസിഫ്, പാൻകാക് ജയ, മൗണ്ട് എൽബ്രസ്) കീഴടക്കി ഗ്ലാന്റ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് അസ്നയുടെ പർവതാരോഹണം. എവറസ്റ്റ്, വിൻസൺ മാസിഫ് എന്നിവ 2022 ലും അക്കോൺകാഗ്വ 2019 ലും കിളിമഞ്ചാരോ 2014 ലും മൗണ്ട് എല്‍ബ്രസ് 2021 ലും അസ്ന കീഴടക്കിയിരുന്നു. ഇനി ഡെനാലുയും പുനാക് ജയയും കൂടി കീഴക്കിയാൽ അസ്ന ഗ്രാൻസ്ലാം നേട്ടത്തിന് അർഹയാകും.

LEAVE A REPLY

Please enter your comment!
Please enter your name here