മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.

0
73

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വീണും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചു. മുവ്വാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 28ന് കൊച്ചിയിലെ ആശുപത്രിയില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ ആണ് അനുമതി ലഭിച്ചിരിക്കുന്നത്.

 

കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി അറിയിച്ചിട്ടുണ്ട്. 28ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍. കൂടാതെ ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം എന്നും കോടതി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here