തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായ വാര്‍ത്തയെ സ്വാഗതം ചെയ്യുന്നെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. സമാധാനവും ഐക്യവും പുലരാനും സംസ്ഥാനത്തിന്റെ വികസന താല്‍പര്യത്തിന് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ എല്ലാ നേതാക്കള്‍ക്കും, വിശിഷ്യാ ആര്‍ച്ച് ബിഷപ്പ് നെറ്റോക്ക്, അഭിനന്ദനങ്ങളും നന്ദിയും നേരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു.വളരെ അധികം കഷ്ടതകള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലേക്കായി ആണ് ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.