ഞെളിയന്‍ പറമ്ബിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യല്‍ -കരാര്‍ പുതുക്കി നല്‍കും.

0
104

കോഴിക്കോട് കോര്‍പ്പറേഷന്‍ ഞെളിയന്‍ പറമ്ബിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്ബനിയുമായി കരാര്‍, പിഴ ഈടാക്കി പുതുക്കുവാന്‍ തീരുമാനം.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കാലാവധി നീട്ടുന്നതിനും തീരുമാനമായി.

ബ്രഹ്മപുരത്തെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് ഞെളിയന്‍ പറമ്ബിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യേണ്ടതുണ്ടെന്നും അവിടെ സൂക്ഷിച്ചിട്ടുള്ള ആര്‍.ഡി.എഫ് മാറ്റേണ്ടതുണ്ടെന്നും കൗണ്‍സില്‍ ചര്‍ച്ചയില്‍ വന്നു. അവശേഷിക്കുന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യലും ആര്‍.ഡി.എഫ് മാറ്റലും ക്യാപ്പിംഗും പ്രവൃത്തി പുനരാരംഭിച്ച്‌ മുപ്പത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചത്.

എഗ്രിമെന്റ് പ്രകാരം ചുമത്താവുന്ന പരമാവധി പിഴത്തുക ഈടാക്കിയാണ് കരാര്‍ പുതുക്കുക. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും ബാധകമായാണ് കരാര്‍ പുതുക്കി നല്‍കുക.

പ്രവൃത്തി മോണിറ്റര്‍ ചെയ്യുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കമ്ബനി പ്രവൃത്തിക്കണം. വീഴ്ച വരുന്ന പക്ഷം എഗ്രിമെന്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സ്വീകരിക്കും. നിലവില്‍ തരം തിരിച്ച്‌ വെച്ചിരിക്കുന്ന ആര്‍.ഡി.എഫും 30 പ്രവൃത്തി ദിവസങ്ങള്‍ക്കകം പൂര്‍ണ്ണമായി സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here