അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന;

0
81

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്.

ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി.

ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും.

പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here