ആടുജീവിതത്തിലെ നജീബിന്റെ മുന്നാം ലുക്ക്

0
100

ആടുജീവിതത്തിന്റെ  മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് താരം പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രൺവീർ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ തരംഗമായ ശേഷമാണ് ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

aadujeevitham

മലയാളത്തിൽ ഇന്നും ബെസ്റ്റ്സെല്ലറുകളിൽ ഒന്നായ  ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.  മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച  ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ:ആതിരദിൽജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here