സ്വർണക്കടത്ത് കേസ് : ശിവശങ്കറിനെ NIA ചോദ്യം ചെയ്യുന്നു

0
594

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐ​എ വീണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി എ​ന്‍​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്റെ ഫോ​ണി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. സ്വ​പ്ന​യെ​യും ശി​വ​ശ​ങ്ക​റി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​പ്ന എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലാ​ണ്.സ്വ​പ്ന ഡി​ലീ​റ്റ് ചെ​യ്ത ചാ​റ്റ് വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ വീ​ണ്ടെ​ടു​ത്തി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here