എരുമേലി കണമല അട്ടിവളവിലാണ് അപകടം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 43 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. റോഡിന് കുറുകെയാണ് ബസ് മറിഞ്ഞ് കിടക്കുന്നത്. അതിനാല്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.