റിയാദ്: സൗദി അറേബ്യയുടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം വരുത്തി സല്‍മാന്‍ രാജാവ്. പുതിയ പ്രധാനമന്ത്രിയായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിയോഗിച്ചു. ഇതുവരെ രാജാവ് വഹിച്ചിരുന്ന പദവിയാണിത്. ഘട്ടങ്ങളായുള്ള അധികാര കൈമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്ന് വിലയിരുത്തുന്നു.
37 വയസുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ പ്രധാനമന്ത്രിയാകുന്നതോടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തുന്നത്. 86കാരനായ സല്‍മാന്‍ രാജാവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രധാനമന്ത്രിയായി നിയമിച്ചതോടെ സൗദി സര്‍ക്കാരിന്റെ അമരത്ത് ഇതോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുകയാണ്…