ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ സംഭാവന പരിശോധിക്കുമെന്നു കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിനു കേന്ദ്ര ഗ്രാമീണ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
ലൈഫ് മിഷൻ പ്രത്യേക പദ്ധതിയാണെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുള്ളത്. ഈ മാസം 25നു ചേരുന്ന എസ്റ്റിമേറ്റ് കമ്മിറ്റി വീണ്ടും വിഷയം പരിഗണിക്കുമെന്നും കെ. മുരളീധരൻ എംപി അറിയിച്ചു.