തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ദിവസം കേരളം കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം. 56 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കേരളത്തില്‍ വിറ്റത്. ഫുട്‌ബോള്‍ ആവേശം കൊടുമുടിയില്‍ എത്തിയപ്പോള്‍ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തില്‍ 21 കോടിയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ,സാധാരണ ഒരു ദിവസം 35 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വില്‍പ്പന നടത്താറുള്ളത്. ഇത് ഞായറാഴ്ചയാണെങ്കില്‍ 40 കോടി വരെ പോകും. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച 21 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകള്‍ ആറ് കോടി രൂപയുടെ മദ്യമാണ് വാങ്ങിയത്. കണ്‍സ്യമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. പത്ത് മുതല്‍ 20 രൂപ വരെയുള്ള വര്‍ദ്ധനവാണ് നടപ്പിലാക്കിയത്.