എന്റെ കേരളം മേള; അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

0
63

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് വിലയിരുത്തി. പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകകളുടെ നിര്‍മ്മാണപുരോഗതിയും വിലയിരുത്തി സ്റ്റാളിന്റെയടക്കം എല്ലാ പരിപാടികളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാകളക്ടര്‍ അറിയിച്ചു.

എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, എന്റെ കേരളം സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.ജി ജയപ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here