International Foundation For Social Empowerment (IFSE), അന്താരാഷ്ട്ര ലെവലിൽ റെജിസ്റ്റർ ചെയ്ത ട്രസ്റ്റാണിത്. ഈ പ്രസ്ഥാനം സമൂഹത്തിന്റെ ശാക്തീകരണത്തിനു മുൻതൂക്കം നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബാക്റ്റീരിയൽ ടെക്നോളജിയുടെ സഹായത്തോടെ മണ്ണിനെയും, ജലത്തെയും, വായുവിനെയും ശുദ്ധീകരിക്കുക എന്ന ലക്‌ഷ്യം ഈ ട്രസ്റ്റിന്റെ പല പദ്ധതികളിൽ ഏറ്റവും പ്രധാനമാണ്.
പഞ്ചായത്തടിസ്ഥാനത്തിൽ പ്രവർത്തകരെ കണ്ടെത്തി വീടുകളിലെ അടുക്കളയിലും, കടകളിലും വേയ്സ്റ്റാകുന്ന ഭക്ഷണ പദാർത്ഥങ്ങളും, പച്ചക്കറി വേയ്സ്റ്റും ഉപയോഗിച്ച് ജൈവകീട നാശിനിയും, ജൈവവളവും വീടുകളിൽ തന്നെ മറ്റ് പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ ഉൽപാദിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. പ്രകൃതിക്കും ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഭൂമിയുടെ ആവാസ വ്യവസ്ഥയ്ക്കു പോലും ഭീക്ഷണിയായിരിക്കുന്ന രാസ മരുന്നുകള നിർമ്മാർജനം ചെയ്യുന്നതിനും ജൈവ കൃഷി പ്രോൽസാഹിപ്പിക്കുകയും, ജൈവ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന വലിയ ഉദ്യമമാണ് ഐ .എഫ് .എസ്സ് .ഇ ഏറ്റെടുത്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായിപീരുമേട് താലൂക്കിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ, ആനക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചു. ഈ പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചത് IFSE ഇടുക്കി ജില്ലാ കോഓർഡിനേറ്റർ ബിന്ദു സജിയും, ഈ ട്രസ്റ് എന്താണെന്നും, ഇതിന്റെ ലക്‌ഷ്യം എന്താണെന്നും വിവരിച്ചുള്ള ക്ലാസ് എടുത്തത് പീരുമേട് താലൂക്ക് കോർഡിനേറ്ററായ അമ്പിളി T യും ആണ്. അയ്യപ്പൻകോവിൽ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സിജി പ്രദീപ് ഈ മാലിന്യ സംസ്കരണ പദ്ധതി ഉൽഘാടനം ചെയ്തു.