സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആന്റ് ജില്ലിന്റെ രസകരമായ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ മണിരത്‌നമാണ് ടീസര്‍ പുറത്തിറക്കിയത്. ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്ന.ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്റ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ മികച്ചൊര
താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തീയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.