യൂജിൻ: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിൽ 88.39 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനലിന് യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ മാർക്കായ 83.50 മീറ്റർ നീരജ് മറികടക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ഫൈനൽ.