യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
97

അബുദാബി: യുഎഇയില്‍ 330 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,819 ആയി. 101 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 57,473 ആയതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയംഅറിയിച്ചു.

24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തെ 359 ആണ് ആകെ മരണസംഖ്യ. 5,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 82,344 കൊവിഡ് പരിശോധനകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here