രാജ്യത്ത് ഡീസല്‍ വിലയിൽ വര്‍ധനവ്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. പെട്രോള്‍ വില മാറ്റമില്ലാതേ തുടരുകയാണ്. 80 രൂപ 59 പൈസയാണ് കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റ വില.
തിരുവനന്തപുരത്ത് 78.57 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 82.15 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഇതോടേ കൊവിഡ് കാലത്ത് ഡീസലിന് 11 രൂപ 44 പൈസയാണ് വര്‍ധിച്ചത്.