തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യും. ശിവശങ്കറിന്റെ വിദേശ യാത്രയുടെ വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്.
സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശിപാർശയിലാണെന്ന് ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പിന്നാലെ ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരുന്നു. സ്വരബക്കടത്ത് കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് അന്വേക്ഷണ സംഘം വിലയിരുത്തുന്നത്.