ദിവസങ്ങൾ നീണ്ട നാടകീയ സംഭവവികാസങ്ങൾക്ക് ശേഷം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കരസേനാ മേധാവിക്കെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ. കരസേനാ മേധാവി രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഇമ്രാൻ പറഞ്ഞു.
“രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥ സുരക്ഷയുടെ പ്രശ്‌നമല്ലെന്ന് മുൻ പാക് പ്രധാനമന്ത്രി. ഇതിന് ഉത്തരവാദി ഒരാൾ മാത്രമാണ്, അദ്ദേഹം സൈനിക മേധാവിയാണ്. വീണ്ടും അധികാരത്തിൽ വന്നാൽ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന് സൈനിക മേധാവി ഭയപ്പെടുന്നു, പക്ഷേ ഞാൻ അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യില്ല. എന്നാൽ ഈ രാജ്യത്തെ തെറ്റായ വഴിയിൽ കൊണ്ടുപോകരുതെന്ന് ഞാൻ നേരത്തെ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലാഹോർ കോർപ്‌സ് കമാൻഡറുടെ വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഞാൻ ജയിലിലായിരുന്നു, ഈ രാജ്യം നശിപ്പിക്കുന്നതും ഈ രാജ്യത്തിന് നമ്മുടെ ശത്രുക്കൾ പോലും ചെയ്യാത്ത നാശം വരുത്തുന്നതും സൈനിക മേധാവിയാണ്.” ആദ്ദേഹം പറഞ്ഞു.