സൗബിനെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ ലുലു

0
72

നടന്‍ സൗബിന്‍ ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു. സൗബിനെ ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ലന്നും ഫോണ്‍ എടുക്കാറില്ലന്നുമാണ് ഒമര്‍ ലുലു പറയുന്നത്. മുതിര്‍ന്ന താരങ്ങള്‍ വരെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കാറുണ്ടെന്നും എന്നാൽ യുവ നടന്മാര്‍ക്കാണ് പ്രശനമെന്നും ഒമര്‍ ലുലു ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”ഇപ്പോള്‍ വരുന്ന പുതുമുഖങ്ങളാണ് പ്രശ്‌നം. എന്റെ സിനിമയില്‍ സിദ്ദിഖ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. സിദ്ദിക്ക, ഇടവേള ബാബു ചേട്ടന്‍, മുകേഷേട്ടന്‍, ഉര്‍വ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളുടെ അടുത്ത് പറയും. അതിന് അനുസരിച്ച് ഷൂട്ട് ചാര്‍ട്ട് ചെയ്യാം. വരുന്ന വഴിക്കൊക്കെ ബ്ലോക്ക് ഒക്കെ ഉണ്ടായാല്‍ അത് പറയും. എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന്‍ ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം വിഷയം തുടങ്ങുന്നത്.

ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്‌കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന്‍ വന്ന് ഡബ്ബ് ചെയ്‌തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല” – ഒമര്‍ ലുലു പറഞ്ഞു.

മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്ന  സാഹചര്യത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here