ഒരു കുഞ്ഞ് ജനിക്കുമ്ബോള്‍ ഒപ്പം ഒരു അമ്മ കൂടിയാണ് പിറവിയെടുക്കുക . ഒമ്ബത് മാസം ഒരു കുഞ്ഞിനെ സ്വന്തം ശരീരത്തിലും , മനസിലും പേറിയാണ് ഒരമ്മ ജീവിക്കുന്നത് .
ശാരീരിക മാറ്റങ്ങള്‍ മുതല്‍ ഹോർമോണ്‍ വ്യതിയാനങ്ങള്‍ വരെ, ഗർഭധാരണ കാലത്ത് ഉണ്ടാകാം . എന്നാല്‍ കുഞ്ഞിന്റെ മുഖം കാണുന്നതോടെ അന്നുവരെ അനുഭവിച്ച എല്ലാ വേദനകളും ഇല്ലാതെയാകും . ഇവിടെയിതാ 69 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മാതൃത്വം ആഘോഷമാക്കിയ ഒരമ്മയെ പരിചയപ്പെടാം .
റഷ്യയില്‍ താമസിക്കുന്ന വാലൻ്റീന വാസിലിയേവ് 1725 നും 1765 നും ഇടയിലാണ് 69 കുട്ടികള്‍ക്ക് ജന്മം നല്‍കിയത് . മോസ്കോയിലെ ഒരു പ്രാദേശിക ആശ്രമം സർക്കാരിന് നല്‍കിയ റിപ്പോർട്ട് അനുസരിച്ച്, റഷ്യൻ കർഷകനായ ഫിയോഡോർ വാസിലിയേവിന്റെ ഭാര്യ വാസിലിയേവ് 27 തവണയാണ് പ്രസവിച്ചത് . ഇതില്‍ 16 ജോഡി ഇരട്ടകളാണ് . പിന്നീടുള്ള 7 പ്രസവങ്ങളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ വീതം 21 പേരും , നാലു പ്രസവങ്ങളിലായി നാലു കുഞ്ഞുങ്ങള്‍ വീതം 16 കുട്ടികളും ജനിച്ചു .
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും വാസിലിയേവിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഫിയോഡോ വാസിലിയേവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു . ഈ ബന്ധത്തില്‍ അവള്‍ക്ക് 18 കുട്ടികളാണ് ജനിച്ചത് . വാസിലിയേവിന് രണ്ട് ഭാര്യമാരിലായി ജനിച്ച 87 കുട്ടികളില്‍ 84 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ബാക്കിയുള്ള കുട്ടികള്‍ ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു.