നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ച് കോൺഗ്രസ്

0
71

പട്‌നയിൽ പ്രതിപക്ഷ യോഗത്തിനുള്ള ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) മേധാവിയുമായ നിതീഷ് കുമാറിന്റെ ക്ഷണം കോൺഗ്രസ് സ്വീകരിച്ചതായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പാർട്ടികളുടെ യോഗം ജൂൺ 12-ന് നടക്കും.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ രാജ്യത്തെ വിവിധ സംസ്ഥാന നേതാക്കളുടെ പിന്തുണ തേടുകയാണ് നിതീഷ്. പ്രതിപക്ഷം ഒന്നിച്ചാൽ പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്ന് അധീർ രഞ്ജൻ ചൗധരി ഇന്ത്യാ ടുഡേയോട് സംസാരിക്കവെ പറഞ്ഞു.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷമാണ് തീയതി തീരുമാനിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയും യോഗത്തിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here