ഭുവനേശ്വര്‍: ജെഇഇ , നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വാഹനവും, താമസ സൗകര്യവും നൽകാനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍. ഒഡിഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്. 37000 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നീറ്റ, ജെഇഇ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് നഗരങ്ങളിലായി 26 പരീക്ഷാ കേന്ദ്രങ്ങളാണ് ഒഡിഷയിലുള്ളത്.
മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. താമസ, വാഹന സൌകര്യം വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ വിശദമാക്കിയത്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതി സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഒഡിഷ സര്‍ക്കാര്‍ വ്യക്തമാക്കി.