സംസ്ഥാനത്തിന് അഭിമാന നേട്ടം ; മലപ്പുറത്ത് 110 കാരിക്ക് കൊവിഡ് ഭേദമായി

0
106

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി രോഗ മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗത്തെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍.

പ്രായം തടസ്സമാകാതെ വിദഗ്ധ ചികിത്സ നല്‍കി കൊവിഡിന്‍റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്.
.

LEAVE A REPLY

Please enter your comment!
Please enter your name here