മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയ താരമാണ് നിത്യാ മേനോന്‍. ഇപ്പോഴിതാ താൻ ആദ്യമായി വരച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. നിരവധി രസകരമായ കമന്റ്റുകളും ചിത്രത്തിനടിയിൽ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
ഞാൻ സ്‍കെച്ച് ചെയ്‍ത ആദ്യത്തെ ശരിയായ ചിത്രം. ഞാൻ ഇടം കൈ ഉപയോഗിക്കാൻ തീരുമാനിച്ചു. അത് ഒരുപാട് സ്വാഭാവികമായി. കോളാംബി എന്ന സിനിമയില്‍ ഞാൻ കലാകാരിയായിട്ടാണ് അഭിനയിച്ചത്. എനിക്ക് മുമ്പൊരിക്കലും ശരിക്കും വരയ്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് പോസ്റ്റ് ചെയ്യാൻ ഇന്ന് നല്ല ദിവസമാണ്. ഏവര്‍ക്കും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ എന്നും എഴുതിക്കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത് .