തമിഴ് സിനിമാലോകത്ത് മാത്രമല്ല ഇന്ത്യ മുഴുവൻ ഒരുപോലെ ആരാധകർ ഉള്ള താരമാണ് ധനുഷ്. തന്റേതായ അഭിനയശൈലി കൊണ്ട് സ്വന്തമായി ഒരു ഇടം കണ്ടെത്തിയ വ്യക്തിയാണ് ധനുഷ് എന്ന നടൻ. അഭിനയരംഗത്ത് മാത്രമല്ല സംഗീതത്തിലും തന്റെ കഴിവ് തെളിയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധനുഷ് ഷെയര്‍ ചെയ്‍ത മക്കള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആദ്യത്തെ കുട്ടി തന്റെ ഷര്‍ട്ടിട്ട് അവന്റേതാണ് എന്ന് വാദിക്കുന്നുവെന്നാണ് ധനുഷ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റ്മായി രംഗത്ത് എത്തിയിരിക്കുന്നത്. രജനികാന്തിന്റെ മകളായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. ധനുഷിന് യാത്ര, ലിംങ്ക എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്.