ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ രാജ്യത്ത് 67,151 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.
നിലവിൽ രാജ്യത്ത് 32,34,475 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 7,07,267 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 24,67,759 പേരാണ് കോവിഡ് മുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,059 പേർ മരിച്ചു. ഇതോടെ 59,449 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.