തിരുവനന്തപുരം: ഇന്നലെ സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുക. കോണ്‍ഗ്രസും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നാണ് വിവരം. യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. പതിനൊന്ന് മണിയോടെ സെക്രട്ടേറിയേറ്റ് പരിസരത്തേക്ക് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിഷേധങ്ങള്‍ എത്തും.
അതേസമയം സെക്രട്ടേറിയറ്റിലെ തീപിടുത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന.