തിരുവനന്തപുരം : കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. വാമനപുരം എംഎല്‍എ ഡി കെ മുരളിക്കെതിരെയാണ് കേസെടുത്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബിജുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഈ മാസം 19 ന് കല്ലറ മുതുവിള ഡിവൈഎഫ്‌ഐ നടത്തിയ പൊതുപരിപാടിയില്‍ കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ബിജുവിന്റെ പരാതിയില്‍ പറയുന്നു. എംഎല്‍എയ്ക്ക് പുറമേ മറ്റ് 18 പേര്‍ക്കെതിരെയും കണ്ടാലറിയുന്ന നൂറ് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതേ പരിപാടിയില്‍ പങ്കെടുത്ത ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എ നിരീക്ഷണത്തിലായിരുന്നു.