രാജ്യത്തെ ഭക്ഷ്യവില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഭാരത് ദാൽ’ വിൽപ്പന പൊടിപൊടിക്കുന്നു. സബ്‌സിഡി നിരക്കിലാണ് ജനങ്ങളിലേക്ക് ഭാരത് ദാൽ എത്തുന്നത്. ഒരു കിലോ പായ്ക്കറ്റിന് 60 രൂപയും 30 കിലോ പായ്ക്കറ്റിന് കിലോയ്ക്ക് 55 രൂപയ്ക്ക് വാങ്ങാം.
ഇന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് ഭാരത് ദാൽ.വിലക്കുറവുള്ളതിനാൽ ഭാരത് ബ്രാൻഡിന് കീഴിലുള്ള ഇനങ്ങൾക്ക് സ്വീകാര്യത കൂടുതലാണ്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, സഫൽ എന്നിവ നടത്തുന്ന റീട്ടെയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഭാരത് ദാൽ വാങ്ങാവുന്നതാണ്. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും വാങ്ങാവുന്നതാണ്.
കഴിഞ്ഞ ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിച്ച പരിപ്പിന് മറ്റ് ബ്രാൻഡുകളുടെ പരിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോയ്ക്ക് 20 രൂപയുടെ വ്യത്യാസമാണുള്ളത്. വിലക്കുറവുള്ളതിനാൽ തന്നെ പ്രതിമാസം 45,000 ടൺ പരിപ്പാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.
ഇതുവരെ 2.28 ലക്ഷം പരിപ്പാണ് രാജ്യത്ത് വിറ്റഴിച്ചത്. 21 സംസ്ഥാനങ്ങളിലെ 139 നഗരങ്ങളിലാണ് പരിപ്പ് വിറ്റഴിക്കപ്പെടുന്നത്.2023 ഒക്ടോബറിൽ വിപണിയിലെത്തിയ ഭാരത് ദാൽ വളരെ പെട്ടെന്ന് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. കിലോയ്ക്ക് 80 രൂപ വിലയുള്ള മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് കിലോയ്ക്ക് 60 രൂപയ്ക്കാണ് ഭാരത് ദാൽ വിൽക്കുന്നത്.
തുടക്കത്തിൽ 100 റീട്ടെയിൽ പോയിൻ്റുകളിൽ ലഭ്യമായിരുന്ന ദാൽ ഇപ്പോൾ 21 സംസ്ഥാനങ്ങളിലെ 139 നഗരങ്ങളിലായി 13,000 മൊബൈൽ, ഫിക്സഡ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്നുണ്ടെന്ന് രോഹിത് കുമാർ സിങ് പറഞ്ഞു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, അഞ്ച് സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് ഭാരത് ബ്രാൻ ബ്രാൻഡ് ഇനങ്ങൾ വിൽക്കുന്നത്. പയറുവർഗങ്ങളുടെ വില വർധന നിയന്ത്രിക്കാനും വില നിയന്ത്രിക്കാനും ഭാരത് ബ്രാൻഡിന് കീഴിലുള്ള ഇനങ്ങൾക്ക് സാധിച്ചുവെന്നാണ് വിലയിരുത്തൽ.