2024ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പേരുകള്‍ പട്ടികപ്പെടുത്തി.

0
73

2024ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പേരുകള്‍ പട്ടികപ്പെടുത്തി. എയര്‍ലൈന്‍ സുരക്ഷ, ഉല്‍പന്ന റേറ്റിങ് അവലോകന വെബ്‌സൈറ്റായ എയര്‍ലൈന്‍ റേറ്റിങ്‌സ് ആണ് പട്ടിക തയ്യാറാക്കിയത്. എയര്‍ ന്യൂസിലാന്‍ഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനയാത്ര നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളും ലോകത്തെ 25 സുരക്ഷിത എയര്‍ലൈനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യുഎഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ആറാം സ്ഥാനം ലഭിച്ചു.

  1. എയര്‍ ന്യൂസിലാന്‍ഡ്
  2. ക്വാണ്ടാസ്
  3. വിര്‍ജിന്‍ ഓസ്ട്രേലിയ
  4. ഇത്തിഹാദ് എയര്‍വേസ്
  5. ഖത്തര്‍ എയര്‍വേസ്
  6. എമിറേറ്റ്‌സ്
  7. ഓള്‍ നിപ്പോണ്‍ എയര്‍വേസ്
  8. ഫിന്നയര്‍
  9. കാഥെ പസഫിക് എയര്‍വേസ്
  10. അലാസ്‌ക എയര്‍ലൈന്‍സ്
  11. എസ്എഎസ്
  12. കൊറിയന്‍ എയര്‍
  13. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
  14. ഇവിഎ എയര്‍
  15. ബ്രിട്ടീഷ് എയര്‍വേയ്‌സ്
  16. ടര്‍ക്കിഷ് എയര്‍ലൈന്‍സ്
  17. ടിഎപി എയര്‍ പോര്‍ച്ചുഗല്‍
  18. ലുഫ്താന്‍സ
  19. കെഎല്‍എം
  20. ജപ്പാന്‍ എയര്‍ലൈന്‍സ്
  21. ഹവായിയന്‍ എയര്‍ലൈന്‍സ്
  22. അമേരിക്കന്‍ എയര്‍ലൈന്‍സ്
  23. എയര്‍ ഫ്രാന്‍സ്
  24. എയര്‍ കാനഡ
  25. യുനൈറ്റഡ് എയര്‍ലൈന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here