ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി. കോടതിയാണ് അനുമതി നല്‍കിയത്. അഭിഭാഷകന്‍ ഇന്ന് ബംഗളൂരുവിലെ ഇഡി ഓഫീസില്‍ എത്തും. ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് കോടിയേരി കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, കേസില്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിരുന്നു.ലഹരിക്കടുത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. അനൂപിനെയും റിജേഷ് രവീന്ദ്രനെയും മറയാക്കി തുടങ്ങിയ ഇവന്റ്മാനേജ്മെന്റ് കമ്ബനികളെ കുറിച്ചും ഇ.ഡി അന്വേഷിക്കും.
ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ മറ്റൊരു കണ്ടത്തല്‍.