സ്ത്രീകളുടെ കഥകൾ സിനിമയിലെ പ്രധാന വിഷയമാണ്. ചിലത് കുടുംബ കഥകൾ ആയിരിക്കും. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു സ്ത്രീപക്ഷ സിനിമ ഒരുങ്ങുന്നു. ചിത്രം സിറോ. 8. ഷാഫി എസ്.എസ്. ഹുസൈനാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഷെഹ്ന മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിന്നാലു മുതൽ തിരുവനന്തപുരത്താരംഭിക്കുന്നു.
ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനം പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി ഏറെ ശ്രദ്ധയാകർഷിച്ച തേൾ എന്ന ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്.