ഒരു ബസ് തടയലും തുടർ സംഭവങ്ങളുമൊക്കെയായി കേരള ചരിത്രത്തിൽ ഏറെ ചർച്ചയായതാണ് തങ്കമണി സംഭവം. 38 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന്‍റെ ചുവടുപിടിച്ചുകൊണ്ട് ഫിക്ഷനും ചേർത്ത് ഒരു സിനിമ ഇപ്പോൾ തിയേറതിയേറ്ററു കളിലെത്തുകയാണ്.
ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാർച്ച് ഏഴിന്’തങ്കമണി’ റിലീസ് ചെയ്യുകയാണ്. ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം. ഏറെ പ്രത്യേകതകളുമായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.