പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 60 കാരന് 8 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.

0
28

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവിനും 40,000രൂപ പിഴയും ശിക്ഷ.  തിരുവനന്തപുരം മലയിൻകീഴ് പ്ലാവിള സി.എസ്.ഐ ചർച്ചിന് സമീപം താമസിക്കുന്ന പ്രഭാകരൻ(60)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ 8 മാസം അധിക കഠിന തടവും അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു.

2022 ജൂൺ ആറിനാണ് സംഭവം. അന്നേദിവസം സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനിൽ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ വാനിനകത്തുവച്ചും ഇറങ്ങിയ സമയത്തും പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കൂടെയുണ്ടായിരുന്ന യാത്രാക്കാർ കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയും അന്നുതന്നെ മലയിൻകീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടറായിരുന്ന ജി.എസ്.സജിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here