നടി ആക്രമിക്കപ്പെട്ട സംഭവം ; പിടി തോമസിൻ്റെ സാക്ഷിവിസ്താരം ഇന്ന്

0
153

കൊച്ചി: നടിയെ അക്രമിച്ച കേസിൽ പി.ടി.തോമസ് എംഎൽഎയുടെ സാക്ഷി വിസ്താരം ഇന്ന്. സാക്ഷി വിസ്താരത്തിനായി രാവിലെ 11 മണിയോടെ പ്രത്യേക കോടതിയിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം.ആക്രമിക്കപ്പെട്ട നടി അവിടെ നിന്നും ആദ്യം നടൻ ലാലിൻ്റെ വീട്ടിലേക്കാണ് എത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പിടി തോമസ് എത്തുകയായിരുന്നു. എംഎൽഎ കൂടി നിർദ്ദേശിച്ചതിനെ തുടർന്നാണ് നടിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങിയത്.

കേസിൽ പ്രോസിക്യൂഷനെ സംബന്ധിച്ച് നിർണായക സാക്ഷിയാണ് പി ടി തോമസ് എംഎൽഎ. 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇനി വിസ്തരിക്കേണ്ട 200 ലധികം സാക്ഷികളുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറുമെന്നാണ് വിവരം. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here